പത്മാവതി

പത്മാവതി

മഹാറാണി പത്മാവതി ഒരു മകുടോദാഹരണമായ രാജ്യസ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പാരമ്പര്യത്തിൻ്റെ പറഞ്ഞിട്ടില്ലാത്ത കഥകൾ അറിയുക. ആദ്യത്തെ വൈദേശിക ആക്രമണങ്ങളുടെ സമയത്തു ആരംഭിച്ച സ്വാതന്ത്ര്യപോരാട്ടങ്ങളുടെ കഥകൾ. ഉറച്ച തീരുമാനത്തോടെ മുഷ്ടിചുരുക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ.

Order Now!
About the Book

വിസ്മരിക്കപ്പെട്ട ഭാരതചരിത്രത്തിൽ നിന്നുമെടുത്ത, ആരെയും ഭയവിഹ്വലരാക്കുന്ന ഉജ്ജ്വലമായ ചെറുകഥകളുടെ ഒരു സമാഹാരമാണിത്.

ചരിത്രം എന്ന പേരിൽ ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികൾ പഠിക്കുന്നത് അപകടകരവും വിചിത്രങ്ങളുമായ കാര്യങ്ങളാണ്. ഭാരതം ആയിരം വർഷത്തോളം ഇസ്‌ലാമിക ഭരണത്തിനു കീഴിലായിരുന്നു എന്നത് നമ്മെ ഏവരെയും നിർബന്ധിതപൂർവ്വം വിശ്വസിപ്പിച്ചിരിക്കുന്ന ഒരു ആഖ്യാനമാണ്. ഇസ്ലാമിക കയ്യേറ്റക്കാരുടെ ആക്രമണത്തെ ഇസ്‌ലാമിക ഭരണം എന്ന് തെറ്റായാണ് വിശേഷിപ്പിച്ചിരിക്കുന്നത്‌. അതുപോലെ തന്നെ അവരുടെ നിഷ്‌ഠുരമായ വാഴ്ചയെ ഹിന്ദു-മുസ്ലിം സംസ്കാര സംയോജനത്തിന്റെ മകുടോദാഹരണങ്ങളായി ശ്‌ളാഘിക്കുകയും ചെയ്തിരിക്കുന്നു . ആക്രമികളെ രക്ഷകരായി ചിത്രീകരിച്ചിരിക്കുമ്പോൾ യഥാർത്ഥ ധീരന്മാർ – ഇസ്‌ലാമിക അക്രമികളെ തുരത്തിയോടിച്ച ഭാരതത്തിന്റെ പുത്രന്മാർ ചരിത്രത്താളുകളിൽ നിന്നും തുടച്ചു നീക്കപ്പെടുകയാണ്.

നിങ്ങൾക്കറിയാമോ?

  1. ഒരു ഹിന്ദു രാജ്ഞി ‘വിജയി’ ആയ മുഹമ്മദ് ഘോറിയെ ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ മുൾത്താൻ വരെ സ്വന്തം ജീവനും കൊണ്ട് ഓടിച്ചിട്ടുണ്ട്!
  2. മഹാറാണി പത്മാവതിയുടെ ആജ്ഞപ്രകാരം ഒരു സൈന്യാധിപൻ സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ താരതമെന്യേ ചെറുതായ സൈന്യത്തെ തോൽപ്പിക്കുകയും അയാളെക്കൊണ്ട് നഗ്നനായി തന്റെ ജീവനുവേണ്ടി അപേക്ഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്!
  3. മറ്റൊരു ഹിന്ദു രാജ്ഞി സുൽത്താൻ ഷാജഹാനെ ആവർത്തിച്ച് തോൽപ്പിക്കുകയും അങ്ങനെ പരാജയപ്പെട്ട മുഗൾ പടയാളികളുടെ മൂക്ക് മുറിച്ച് തിരിച്ചയക്കുകയും ചെയ്തു!
  4. ഒരു രജപുത്രൻ തന്റെ രാജാവിനെയും രാജ്ഞിമാരെയും ജോധ്‌പൂർ വരെ അനുഗമിക്കുകയും, ദില്ലിയിൽ നിന്നും തിരികെ വരുന്ന വഴി ഔരംഗസേബിന്റെ വിപുലമായ സൈന്യത്തെ തോൽപ്പിക്കുകയും ചെയ്തു. ഇത് 300 എന്ന സിനിമയിലെ സ്പാർട്ടൻ പോരാളികളേക്കാൾ എത്രയൊ മഹത്വപൂർണ്ണമായ സംഭവം ആണ്‌!
  5. മുഗളന്മാർ പ്രേതാത്മാവാണോ എന്ന് പോലും ഭയപ്പെട്ടിരുന്ന, അല്ലാഹുവിന്റെ ഇച്ഛക്കെതിരായി യുദ്ധം ജയിക്കാൻ കഴിവുണ്ടായിരുന്ന ഒരു ഹിന്ദു സൈന്യാധിപൻ നമുക്കുണ്ടായിരുന്നു!
  6. മുഗളന്മാർക്ക് സിംഹത്തിന്റെ കൂട്ടിലിട്ട് കീഴടക്കേണ്ടി വന്ന ഒരു രജപുത്രൻ നമുക്കുണ്ടായിരുന്നു – കാരണം അദ്ദേഹത്തിന്റെ ദൃഢഗാത്രത്തെ അവർക്ക് അത്രക്ക് ഭയമായിരുന്നു!
  7. ഒരു ഹിന്ദു ഖൽസ സൈന്യാധിപന്റെ മുൻപിൽ യുദ്ധം ചെയ്യാതെ തന്നെ ഒരിക്കൽ പഠാൻ സൈന്യം മുഴുവൻ സമ്പൂർണ്ണമായി അടിയറവുപറയുകയുണ്ടായി!
  8. ഇരുപതാം നൂറ്റാണ്ടിൽ അക്രമികളുടെ അധീനതയിൽ ഉണ്ടായിരുന്ന ഇന്നത്തെ അഫ്ഘാനിസ്ഥാൻ വരെയുള്ള എല്ലാ പ്രദേശങ്ങളും ഒരു ഹിന്ദു ഖൽസ സൈന്യാധിപൻ തിരിച്ചു പിടിച്ചു!
  9. ബ്രിട്ടീഷുകാർ വന്നപ്പോഴേക്കും ലാഹോർ, പെഷാവർ, റാവൽപ്പിണ്ടി തുടങ്ങി ഇന്നത്തെ പാകിസ്ഥാന്റെ ഭൂരിഭാഗം പ്രദേശവും ഹിന്ദു ഭരണത്തിന് കീഴിൽ ആയിരുന്നു!

…………….. അങ്ങനെ ഒരുപാട് വസ്തുതകൾ…

വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന തെറ്റായ ചരിത്രം മൂലം നഷ്ടപ്പെട്ടുപോയ ശോഭയും ആത്മാഭിമാനവും വീണ്ടെടുക്കാൻ ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും. ആയിരം വർഷങ്ങൾ അടിമയായിരുന്നു എന്ന തെറ്റായ ചരിത്രം പഠിപ്പിക്കപ്പെടുന്നതിനു മുൻപ് തന്നെ നിങ്ങളുടെ കുട്ടികളെ ഈ കഥകൾ വായിച്ച് കേൾപ്പിക്കൂ. സത്യം ഞെട്ടിപ്പിക്കുന്നതാണ്. തെറ്റായ ചരിത്രം കുട്ടികളെ മാനസികമായി അടിമകൾ ആക്കുന്നതിനു മുൻപേ തന്നെ യഥാർത്ഥ ചരിത്രത്തെ പറഞ്ഞു കൊടുത്തുകൊണ്ട് അവരെ ധീരരാക്കൂ.

Details
Authors: ,
Series: Reviving Indian History
Genres: History, Malayalam
ASIN: B07FRVF7Q8
Preview