UPI - agniveerupi@sbi, agniveer.eazypay@icici
PayPal - [email protected]

Agniveer® is serving Dharma since 2008. This initiative is NO WAY associated with the defence forces scheme launched by Indian Govt in 2022

UPI
agniveerupi@sbi,
agniveer.eazypay@icici

Agniveer® is serving Dharma since 2008. This initiative is NO WAY associated with the defence forces scheme launched by Indian Govt in 2022

വൈദിക സ്വാദ്ധ്യായം – യഥാര്‍ത്ഥ ഹിന്ദു ധര്‍മ്മം

Lets-learn-Vedic-Worship-–-True-Hinduism
This translation in Malayalam has been contributed by Shri K M Rajan. Original post in English is available at http://agniveer.com/vedic-worship-hinduism/

This post is also available in Gujarati at http://agniveer.com/vedic-worship-hinduism-gu/

‘വൈദിക ഈശ്വരന്‍’ എന്ന ലേഖനത്തില്‍ ചുരുക്കി വിവരിച്ച ഈശ്വരാരാധനയുടെ ഗുണങ്ങള്‍ നമുക്ക് ഒന്ന് കൂടി തുടര്‍ന്ന് ചിന്തിക്കാം.

ചോദ്യം : നാം ഈശ്വരനെ ആരാധിക്കണമോ വേണ്ടയോ?എന്തുകൊണ്ട്? അദ്ദേഹം ഒരിക്കലും മാപ്പ് നല്കില്ലല്ലോ!

ഉത്തരം : ഈശ്വരനെ ആരാധിക്കണം. അദ്ദേഹത്തെ മാത്രമേ ആരാധിക്കാവൂ.

പരീക്ഷയില്‍ തോറ്റ താങ്കള്‍ക്ക് എളുപ്പവഴിയിലൂടെ പാസ്സായി എന്ന സര്‍ടട്ടിഫിക്കറ്റ്  ഈശ്വരാരാ

ധനയിലൂ

ടെ ലഭിക്കില്ല എന്നത് സത്യമാണ്. മടിയന്മാരും  ചതിയന്മാരും മാത്രമേ അത്തരം തട്ടിപ്പിലൂടെ വിജയം വരിക്കാനാഗ്രഹിക്കയുള്ളൂ.

ഈശ്വരാരാധനയുടെ ഗുണങ്ങള്‍ വ്യത്യസ്ഥമാണ്.

1.   ഈഷരാരാധനയിലൂടെ ഒരാള്‍ക്ക്‌ ഈശ്വരനെയും അദ്ദേഹത്തിന്റെ സൃഷ്ടിക്രമത്തെ കുറിച്ചും നന്നായി മനസ്സിലാക്കാനാവും.

2.   ആരാധനയിലൂടെ ഈശ്വരന്റെ ഗുണങ്ങളെ മനസ്സിലാക്കാനും സ്വന്തം ജീവിതത്തില്‍ സ്വാംശീകരിക്കാനും കഴിയും. വ്യക്തിവികാസതിനും ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ദുഷ്കര്‍മ്മ വാസന നശിപ്പിക്കാനും സത്യത്തിന്റെ  സവിശേഷതകളും അനുകമ്പയും ഉള്‍ക്കൊണ്ട് സത്യത്തിന്റെയും അനുഗ്രഹത്തിന്റെയും സമീപത്തേക്ക് അടുതത്തുവരാനും സഹായിക്കും.

3.   ആരാധനയിലൂടെ നമ്മുടെ ‘ഉള്‍വിളി’ വ്യക്തമായി കേള്‍ക്കാനും അദ്ദേഹത്തില്‍നിന്ന് വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നേടാനും സാധിക്കും.

4.   അജ്ഞതയെ അകറ്റാനും ശക്തി സംഭരിക്കാനും ശക്തമായ ജീവിത വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാനും പ്രാര്‍ത്ഥന ഉപകരിക്കും.

5.  അവസാനമായി അവിദ്യയെ അകറ്റി മോക്ഷപദ ത്തിലെക്കെത്തുന്നതിന്  ഈശ്വരാരാധന സഹായിക്കും.
ഒരു കാര്യം കൂടി ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍  ഞാന്‍ ആഗ്രഹിക്കുന്നു.

– ഈശ്വരന്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട് -തന്നുകൊണ്ടിരിക്കുന്നുമുണ്ട് . അതിനാല്‍ നമ്മുടെ മാതാപിതാക്കളെ നാ കൃതജ്ഞതയോടെ ആശിര്‍വാദത്തിനായി സമീപിക്കുന്നതുപോലെ ഈശ്വരനേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നത് സ്വാഭാവികം മാത്രമാണ്. നിര്‍ഭാഗ്യവാനും തന്നിഷ്ടക്കരനുമായ ഒരാള്‍ മാത്രമേ നന്ദി പ്രകാശിപ്പിക്കാനും അവന്റെ അഥവാ അവളുടെ മനസ്സ് ശുദ്ധീകരിക്കാനും മടിക്കുക.

ഈശ്വരാരാധന എന്നാല്‍ വെറും യാന്ത്രികമായ മന്ത്രോച്ചാരണമോ മനസ്സിനെ ശൂന്യമാക്കിനിര്‍ത്തലോ അല്ല. ജ്ഞാനമാര്‍ജ്ജിക്കാനുള്ള പ്രവൃത്തികള്‍ ചെയ്ത് അറിവും ആത്മസാക്ഷാത്ക്കാരം  നേടാനുള്ള സഗുണാത്മകമായ ഒരു പദ്ധതിയാണ് ഈശ്വരാരാധന.

ചോദ്യം : ഈശ്വരനേ നാം എങ്ങിനെയാണ് ആരാധിക്കേണ്ടത്?
ഉത്തരം : യഥാര്‍ത്ഥത്തില്‍ നാം ജീവിതത്തില്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഈശ്വരാരാധനയുണ്ട്. യഥാര്‍ത്ഥ ആരാധന നമ്മുടെ ഉള്‍വിളിക്കനുസരിച്ച് തുടര്‍ച്ചയായി പ്രവരര്‍ത്തിക്കലാണ്. ഇതിനെ ജീവിത യജ്ഞം – മഹത്കാര്യങ്ങല്‍ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുക – എന്ന് പറയും.

പ്രവര്‍ത്തികളിലൂടെയുള്ള ആരാധനാ എന്നും പറയാം. ഒരു കാര്യത്തില്‍ ശ്രദ്ധ വേണം. ഒരാള്‍ ജീവിക്കുനത് തികച്ചും സത്ഗുണത്തോടെ – ഒരിക്കലും വഴി തെറ്റാതെയാവണം. രണ്ടു തരത്തില്‍ ഇതിനെ പരിശീലിക്കണം.

1.   ജ്ഞാന സമ്പാദനം.
2.   സ്വാംശീകരിച്ച ജ്ഞാനത്തെ ഉപാസിച്ച്  തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കുക.
സമ്പാദനം – ഉപാസന – പ്രവൃത്തികള്‍ എന്നീ മൂന്നെണ്ണം പരസ്പരപൂരകങ്ങളും ഏകാന്തതയില്‍ നിഷ്ഫലവുമാണ്‌ .

അതിനാല്‍ ഈ പാഠത്തില്‍ ഉപാസനയുടെ വിവിധ വശങ്ങള്‍ ശ്രദ്ധിക്കാം. ജ്ഞാനം, പ്രവൃത്തികള്‍ എന്നീ രണ്ടു ഭാഗങ്ങള്‍ കൂട്ടിപ്രവര്‍ത്തിക്കുക എന്നതാണിവിടെ അര്‍ത്ഥമാക്കുന്നത്. അതിനാല്‍ ഈശ്വരാരാധന എന്നതിന് ‘ഉപാസന’ എന്ന ഘടകത്തെയാണ് സൌകര്യാര്‍ത്ഥം നാം തുടര്‍ന്ന് സൂചിപ്പിക്കുക.

ചോദ്യം : ഈശ്വരാരാധനയുടെ ഘടകങ്ങള്‍ ഇതെല്ലാമാണ്?
ഉത്തരം : മൂന്നു ഘടകങ്ങള്‍ ഉണ്ട്. അവ ഇപ്രകാരമാണ്.
– സ്തുതി.
– പ്രാര്‍ത്ഥന.
– ഉപാസന.
ഈ ലേഖനത്തില്‍ സ്തുതിയെക്കുറിച്ചും പ്രാര്‍ഥനയെക്കുറിച്ചുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. ഉപാസനയെയും സംക്ഷിപ്തമായി വിവരിക്കും. എന്നാല്‍ ഈ വിഷയം ഗഹനമായ പഠനം അര്‍ഹിക്കുന്നുണ്ട്..
ഇവ മൂന്നും പരസ്പരബന്ധമില്ലാത്ത ഒന്നല്ലാ എന്ന് പ്രത്യേകം ഓര്‍ക്കണം.

ചോദ്യം : സ്തുതിയെക്കുറിച്ച്  കൂടുതല്‍ വിവരിക്കുക.
ഉത്തരം : ഒരു വസ്തുവിന്റെ ശരിയായ ഗുണഗണങ്ങളേയും ഘടനയും സത്യസന്ധമായി വിവരിക്കുന്നതാണ് സ്തുതി. എന്നാല്‍ തെറ്റായ വിവരം നല്‍കി (സോപ്പിടല്‍) എന്തിനെയെങ്കിലും മഹതീകരിക്കുന്നത് നിഷേധമാണ് – സ്തുതിയല്ല.

ഈശ്വരന്റെ ഗുണഗണങ്ങളെ അറിഞ്ഞ്  അവ നമ്മുടെ ജീവിതത്തിലും പ്രവൃത്തിയിലും സ്വാംശീകരിക്കലാണ് സ്തുതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈശ്വരന്‍ ന്യായകാരിയും ദയാലുവുമാണ് എന്നതുപോലെ നാമും ന്യായകാരിയും ദയാലുവും മായിത്തീരുക എന്ന് ഉദാഹരണമായി പറയാം. ഈശ്വരന്‍ ഒന്നും ഉപേക്ഷിക്കുന്നില്ല. അതിനാല്‍ നാമും ഒന്നും തിരസ്കരിക്കരുത്.

ഒരാള്‍ ഒരു നാടകനടനേ പോലെ ഈശ്വരന്റെ ഗുണഗാനങ്ങള്‍ പാടി പുകഴ്ത്തുകയും അവന്റെ അഥവാ അവളുടെ സ്വഭാവത്തില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നില്ലാഎങ്കില്‍ അത് വെറും സമയം കളയലാണ്. എന്തെന്നാല്‍ മുഖസ്തുതി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരേകാധിപതിയല്ല ഈശ്വരന്‍. നാം പാടുന്ന സ്തുതികള്‍ നമ്മുടെ തന്നെ ഗുണത്തിനും കൂടുതല്‍ നന്നാവുന്നതിനും വേണ്ടിയാണ്.
സ്തുതി രണ്ട് തരത്തിലുണ്ട്.

സഗുണ സ്തുതി
ഈശ്വരന്റെ ഗുണഗണങ്ങളെ ഓര്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. അതായത്
ഈശ്വരന്‍ അനാദിയും പവിത്രനുമാണ് ഇത്യാദി.നിര്‍ഗ്ഗുണ സ്തുതിഈശ്വരനില്ലാത്ത പ്രത്യേകതകളെ ഓര്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. അതായത്
ഈശ്വരന് രൂപമില്ല- ജനനമില്ല എന്നീ ഗുണങ്ങള്‍.
ഈ വ്യത്യാസം താരതമ്യങ്ങളില്‍ മാത്രമാണ്. അടിസ്ഥാനപരമായ കാര്യങ്ങളിലല്ല.

ചോദ്യം :  ഈശ്വരനെ സ്തുതിക്കുന്ന ഏതാനും വേദമന്ത്രങ്ങള്‍ പറയാമോ?
ഉത്തരം:   വേദങ്ങളിലെ പ്രധാന വിഷയം ഈശ്വരനാണ്. അതിനാല്‍ ഈശ്വരനെ സ്തുതിക്കുന്ന നിരവധി മന്ത്രങ്ങള്‍ വേദങ്ങളിലുണ്ട്. ഉദാഹരണം :-

യജുര്‍വ്വേദം  40.8
അദ്ദേഹം എല്ലായിടത്തുമുണ്ട്. വേഗതയേറിയവനും ഏറ്റവും ശക്തിശാലിയും പവിത്രനും എല്ലാം അറിയുന്നവനും എല്ലാറ്റിന്റെയും നാഥനും അനാദിയും സ്വയംപര്യാപ്തനും നമുക്ക് വേദങ്ങളാല്‍ മാര്‍ഗ്ഗദര്‍ശനം നല്കുന്നവനുമാണ്.
അദ്ദേഹത്തിന് ശരീരമില്ല, ജനനമില്ല, ഞരമ്പുകളില്ല ,ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പടുകളില്‍നിന്നും വിമുക്തനാണ്.

അഥര്‍വ്വവേദം 10.8.1, 107.32-34
ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അദ്ദേഹത്തിനു വളരെ വ്യക്തമായി അറിയാം. ഈ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നവനും നമ്മുടെ എല്ലാംയജമാനനുമാണദ്ദേഹം. സ്വയം അമൃതവര്‍ഷിണിയായ അദ്ദേഹം എല്ലാ ദു:ഖങ്ങള്‍ക്കും ഉപരിയാണ്. മഹാനായ അദ്ദേഹത്തെ ഞങ്ങള്‍ നമിക്കുന്നു.
നാം ജീവിക്കുന്ന ഈ ലോകത്തെയും പ്രപഞ്ചത്തെയും എല്ലാ പദാര്‍ത്ഥങ്ങളേയും നിര്‍മ്മിച്ച അദ്ദേഹം നമുക്ക് പ്രകാശം  നല്‍കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തേ ഞങ്ങള്‍ നമിക്കുന്നു.

എല്ലാ സൃഷ്ടി സമയത്തും സൂര്യനെയും ചന്ദ്രനേയും സൃഷ്ടിക്കുന്നു. നമ്മുടെ ഉപയോഗത്തിനായി അഗ്നിയേയും സൃഷ്ടിക്കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തെ ഞങ്ങള്‍ നമിക്കുന്നു.
ഞങ്ങള്‍ ശ്വസിക്കുന്നവായുവിനെ അദ്ദേഹം സൃഷ്ടിക്കുന്നു. നമുക്ക് കാണുന്നതിനായി പ്രകാശത്തെ സൃഷ്ടിക്കുന്നു. പത്തുദിക്കുകളിലുമുള്ള  സര്‍വ്

വതിനേയും സൃഷ്ടിച്ച്  അത്ഭുതാവഹകമായി സംരക്ഷിച്ച് നമുക്ക് ഉപയോഗിക്കാനായി നല്‍കിയിരിക്കുന്നു. അദ്ദേഹം മഹാനാണ്. അദ്ദേഹത്തേ ഞങ്ങള്‍ നമിക്കുന്നു.യജുര്‍വ്വേദം 25.13
നമ്മുടെ ആത്മാവിനുള്ള ഞാനശക്തി നല്‍കുന്നത്  അദ്ദേഹമാണ്. നമുക്കെല്ലാവര്‍ക്കും ശരിയായ ജ്ഞാനവും അനുഗ്രഹവും നല്‍കുന്നത് അദ്ദേഹമാണ്. എല്ലാ പണ്ഡിതന്മാരും ആരാധിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹത്തെ മാത്രമാണ്. ബുദ്ധിമാന്മാര്‍ വേദങ്ങളില്‍ പറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉള്‍ക്കൊണ്ട് തുടര്‍ച്ചയായ ഈശ്വര സാക്ഷാത്ക്കാരവും പരമമായ മോക്ഷവും നേടുന്നു. അദ്ദേഹത്തില്‍ സമര്‍പ്പിക്കുകവഴി എല്ലാ ദു:ഖങ്ങളില്‍നിന്നുമുള്ള മോചനവും അദ്ദേഹത്തില്‍നിന്നും അകലുക വഴി തെറ്റായ പ്രവൃത്തികള്‍ ചെയ്യുകയും തന്മൂലം ജനന-മരണ ചക്രങ്ങളില്‍പെട്ട് കഷ്ടതകള്‍ അനുഭവിക്കുകയും ചെയ്യുന്നു.

അതിനാല്‍ നാം അദ്ദേഹത്തെ ആരാധിക്കണം. അദ്ദേഹത്തെ മാത്രമേ ആരാധിക്കാവൂ. മോക്ഷതിന്റെയും സന്തോഷത്തിന്റെയും നിര്‍വ്വചനമാണ് അദേഹം!

ചോദ്യം : പ്രാര്‍ത്ഥന എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്താണ്?
ഉത്തരം : ഒരു നല്ല കാര്യത്തിനായി നമുക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ശേഷം ഈശ്വരന്റെ  സഹായം അപേക്ഷിക്കലാണ് പ്രാര്‍ത്ഥന. ഒരു തെറ്റായ കാര്യത്തിന് വേണ്ടി സഹായമാഭ്യര്‍ത്തിക്കാലോ സ്വന്തം നിലക്ക് യാതൊരു പരിശ്രമവും നടത്താതെ അപേക്ഷിക്കലോ പ്രാര്‍ത്ഥനയല്ല. പ്രാര്‍ത്ഥന‍ ദുഷ്ടന്മാര്‍ക്കും മടിയന്മാര്‍ക്കും ഉള്ളതല്ല.

അതിനാല്‍
1. ഈശ്വരനോട് നാം എന്തുതന്നെ പ്രാര്‍ത്ഥിക്കുന്നുവോ അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.ഉദാഹരണത്തിന് അറിവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ടുന്ന കഠിന ശ്രമങ്ങളും നടത്തണം. ആവശ്യമായ ശ്രമം നടത്തിയതിനുശേഷമുള്ള പ്രാര്‍

ഥനയെ യഥാര്‍ത്ഥത്തിലുള്ളതാവുന്നുള്ളൂ. സൗജന്യ ഉച്ച ഭക്ഷണം കാംക്ഷിക്കുന്നത് ഭിക്ഷക്കാരുടെ ലക്ഷണമാണ്. ഒരു നിമിഷം പോലും മടിപിടിച്ചിരിക്കാത്ത ഈശ്വരാരാധകരല്ല അവര്‍. അതിനാല്‍ ശരിയായ വില നല്‍കി ഉച്ചഭക്ഷണം അഭ്യര്‍ഥിക്കുക.

2.  ദുഷ്ടന്മാരുടെ പ്രാര്‍ഥന വിപരീത ഫലമാണ് നല്‍കുക. എന്തെന്നാല്‍ അവര്‍ മറ്റുള്ളവരുടെ മനസ്സിനെ ദുഷിപ്പിച്ച്  അവര്‍ക്ക് കൂടുതല്‍ കഷ്ടതകള്‍ വരുത്തുന്നു. ഉദാഹരണം ഈശ്വരന്‍ ഇത്തരത്തിലുള്ള പ്രാര്‍ഥനകള്‍ തള്ളിക്കളയുന്നു.
“അല്ലയോ ഈശ്വരാ! എന്റെ ശത്രുവിനെ നശിപ്പിച്ച് എന്നെ ഏറ്റവും ശക്തനും മഹാനുമാക്കി തീര്‍ക്കൂ.” എന്തെന്നാല്‍ രണ്ടു ശത്രുക്കളും ഇത്തരത്തില്‍ പ്രാര്‍ഥിച്ചാല്‍ ഈശ്വരന്‍ രണ്ടു പേരേയും നശിപ്പിക്കുമോ? ഇനി ആരെങ്കിലും വാദിക്കുകയാണ് ഇതില്‍  കൂടുതല്‍ ആത്മാര്‍ഥമായി പ്രാരര്‍ത്ഥിക്കുന്നവനനെ  ഈശ്വരന്‍ അനുഗ്രഹിക്കുമെന്നാണ് എങ്കില്‍ അത് തെറ്റാണ്. എന്തെന്നാല്‍ ആത്മാര്‍ഥത കുറഞ്ഞു പ്രാര്‍ഥിക്കുന്ന മറ്റേ വ്യക്തിയുടെ പ്രാര്‍ഥനയും ചെറിയ തോതിലെങ്കിലും അപരന് ദോഷം ചെയ്യുകയില്ലേ?. ഇത് തികച്ചും വിഡ്ഢിത്തമാണ്.!

3. അതുപോലെ വേറൊരാള്‍ “അല്ലയോ ഈശ്വരാ! എനിക്ക് ചപ്പാത്തി ഉണ്ടാക്കി തരൂ, എന്റെ വീട് വൃത്തിയാക്കി തരൂ, എന്റെ വസ്ത്രങ്ങള്‍ കഴുകി തരൂ, എന്റെ കൃഷിയിടങ്ങളില്‍ കൊയ്ത്തു നടത്തിതരൂ”. ഇത്തരത്തില്‍ പ്രാര്‍ഥിച്ചാല്‍ അയാള്‍ വെറും മടയനാണ്.

യജുര്‍വ്വേദം 40.2 ല്‍ ഈശ്വരന്‍ പറയുന്നു. “നൂറോ അതിലധികമോ വര്‍ഷം ശ്രേയസ്കരമായ കര്‍മ്മ ചെയ്ത് മടിയനാവാതെ ജീവിക്കൂ” ഈ ഈശ്വരാജ്ഞയെ ധിക്കരിക്കുന്നവന് ഒരിക്കലും സന്തോഷം ലഭിക്കില്ല, അയാള്‍ മറ്റു കാര്യങ്ങളില്‍ കേമനാണ് എങ്കില്‍കൂടി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ധൈര്യശാലിക്ക് മാത്രമാണ്.

4.    നാം മടിയന്മാര്‍ക്കല്ലാ പണി ചെയ്യുന്ന വരക്കാണ്  ജോലി നല്‍കാറ് . കണ്ണ് ഉള്ളവനും കാണാന്‍ ഇച്ഹിക്കുന്നവനും മാത്രമേ വല്ലതും കാണിച്ചു കൊടുക്കാനാവൂ. പഞ്ചസാരയുടെ രുചി അറിയണമെങ്കില്‍ പഞ്ചസാര കൊണ്ടുവരികയും അത് തിന്നു നോക്കുകയും വേണം” പഞ്ചസാര മധുരിക്കുന്നതാണ് എന്ന് വെറുതെ പറഞ്ഞത് കൊണ്ടായില്ല. അതേപോലെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വാഭാവികമായി പഞ്ചസാര ലഭിക്കുന്നു. ഉടനേയോ സമീപ ഭാവിയിലോ.

ചോദ്യം : ഈശ്വരനെ പ്രാര്‍ത്ഥിക്കുന്ന ഈതാനും വേദ മന്ത്രങ്ങള്‍ പറയാമോ?
ഉത്തരം : ധാരാളം. അവ സൂക്ഷ്മതയോടെ വായിച്ച്‌  ജീവിതത്തില്‍ ഈശ്വരാനുഗ്രഹം അനുഭവിക്കൂ. ഈശ്വര പ്രാര്‍ത്ഥന – പക്ഷെ ഓര്‍ക്കുക – താങ്കള്‍ ഈ പ്രവര്‍ത്തി ചെയ്യുന്നത് നിരന്തരമായ പരിശ്രമത്തോടുകൂടിയ ഗൃഹപാഠം നടത്തിയ ശേഷമാവണം.

യജുര്‍വ്വേദം 32.14
 അല്ലയോ ആഗ്നേ! (പ്രകാശ സ്വരൂപനായ ഈശ്വരാ!) യോഗികളും പണ്ഡിതന്മാരും അങ്ങയെ ആരാധിക്കുന്ന തരത്തിലുള്ള ബുദ്ധിയെ ഞങ്ങള്‍ക്ക് തന്നനുഗ്രഹിചാലും! ആ  ബുദ്ധിയെ ഇപ്പോള്‍ തന്നെ നല്‍കിയാലും! യാതൊരു സ്വാര്‍ത്ഥ ചിന്തകലളുമില്ലാതെ ഞങ്ങള്‍ സ്വയം പൂര്‍ണ്ണമായി അങ്ങേക്ക് സമരര്‍പ്പിക്കുന്നു, ഞങ്ങളിലുള്ള എല്ലാറ്റിന്റെയും സ്രോതസ്സ് അങ്ങാണ്. (ഇപ്പോള്‍ തന്നെ നല്‍കിയാലും എന്നതിന്റെ വിസ്തൃത വ്യാഖ്യാനം കാണുക)

യജുര്‍വ്വേദം 19.9
– അങ്ങ് ബുദ്ധിശാലിയാണ്. ഞങ്ങള്‍ക്കും ബുദ്ധിയെ പ്രദാനം ചെയ്യൂ.

– അങ്ങ് അനന്തനും ധീരനും ധൈര്യശാലിയുമാണ്. ഞങ്ങള്‍ക്കും അതെ ധീരതയും ധൈര്യവും നല്‍കിയാലും.

– അങ്ങ് സര്‍വ്വശക്തിമാനാണ്. ഞങ്ങളെയും ശക്തരും മനസ്സിനും ശരീരത്തിനും ശക്തിയുളളവരുമാക്കിയാലും.

– അങ്ങ് പൂര്‍ണ്ണ കഴിവുള്ളവനാണ്‌. ഞങ്ങളെയും പൂര്‍ണ്ണ കഴിവുള്ളവരാക്കിയാലും.

– അങ്ങ് കുറ്റവാസനകളെയും കുറ്റവാളികളെയു ശിക്ഷിക്കുന്നവനാണ്‌. കുറ്റവാസനകള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ഞങ്ങളിലും അങ്ങയുടെ അതെ ശാസനാ ഗുണങ്ങള്‍ ഉണ്ടാക്കിയാലും.

– അങ്ങ് എല്ലാ പ്രശംസകളെയും വിമര്‍ശനങ്ങളെയും ക്ഷമിക്കുന്നു. ഞങ്ങളിലും ഇത്തരത്തില്‍ പ്രശംസകളെയും വിമര്‍ശനങ്ങളെയും അവഗണിക്കാന്‍ പ്രേരിപ്പിച്ച്‌ ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുഗ്രഹിച്ചാലും.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദുഷ്ട ചിന്തകളില്‍ നിന്നും നല്ലതിലേക്ക് പ്രവേശിക്കാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും.

യജുര്‍വ്വേദം 34.1-6 (ശിവ സങ്കല്പ മന്ത്രങ്ങള്‍)
“അല്ലയോ ഏറ്റവും സ്നേഹനിധിയായ ഈശ്വരാ! അങ്ങയുടെ അനുഗ്രഹത്താല്‍ എന്റെ മനസ്സ്  ഉണര്‍ന്ന അവസ്ഥയില്‍ ദൂരെ ദൂരെ ഓടി പോവുന്നു. ഉറക്കത്തിലും അത് സംഭവിക്കുന്നു. അങ്ങ് നല്‍കിയ എന്റെ ശക്തിശാലിയായ മനസ്സ് ദുഷ്ട വിചാരങ്ങളില്‍ നിന്നും മുക്തമായി ശുഭ വിചാരങ്ങലളുള്ളവരായി തീരട്ടെ. ഞാന്‍ എല്ലായ്പ്പോഴും എല്ലാവര്‍ക്കും ഐശ്വര്യം ലഭിക്കാനായി ആഗ്രഹിക്കട്ടെ. ആര്‍ക്കും കഷ്ടതകള്‍ വരുത്താതിരിക്കട്ടെ.

അല്ലയോ എല്ലാം അറിയുന്നവനായ ഈശ്വരാ! ഏതൊരു മനസ്സിനാല്‍ ധീരരും പുരുഷാര്‍ഥി കളുമായവര്‍, പണ്ഡിതന്മാര്‍, മന: സംയമികള്‍, മഹത്കൃത്യങ്ങളും കര്‍മ്മങ്ങളും ചെയ്യുന്നുവോ  ഈ മനസ്സിന് നിരവധി ഗുണങ്ങളുണ്ട്. എല്ലാവരര്‍ക്കും ഉപകാരങ്ങള്‍ ചെയ്യുവാനുതകുന്നതുമായി അത് ഭവിക്കട്ടെ.

   ഈ മനസ്സ് എല്ലാ മഹത് ജ്ഞാനവും നല്‍കുന്നു. ഇത് പ്രകാശിപ്പിക്കുകയും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ സഹായമില്ലാതെ ഒരു പ്രവര്‍ത്തിയും ചെയ്യുക സാധ്യമല്ല. അത്തരത്തിലുള്ള ഈ മനസ്സ് ശുഭ ചിന്തകളാല്‍ നിറഞ്ഞ് ദുഷിച്ച വിചാരങ്ങളില്‍ നിന്നും മുക്തമാവട്ടെ.
യോഗികള്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ ഈ മനസ്സിനാല്‍ അറിയുന്നു. ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാനും ജ്ഞാനമാര്‍ജ്ജിക്കാനും ഈ മനസ്സ് സഹായിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍, ആത്മാവ്, ബുദ്ധി എന്നിവയോട് ചേര്‍ന്ന് ഈ മനസ്സ് പ്രവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള മനസ്സ് എപ്പോഴും ശുദ്ധവും എല്ലാവരര്‍ക്കും യോഗക്ഷേമം നല്‍കുന്നതുമായി തീരട്ടെ.

രഥചക്ര നാഭിയില്‍ ആരക്കലുകള്‍ ഉറപ്പിച്ച് വച്ചിരിക്കുന്നത് പോലെ നാല് വേദങ്ങളിലെ – ഋഗ്വേദം, യജുര്‍വ്വേദം, സാമ വേദം, അഥര്‍വ്വ വേദം – ജ്ഞാനം മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു. ഈശ്വരന്‍ എല്ലായിടത്തും ഉണ്ട് എന്നതിനുള്ള തെളിവാണ് ഈ മനസ്സ്. അത്തരത്തിലുള്ള മനസ്സ് മഹത്കര്‍മ്മങ്ങള്‍ക്കായി അര്‍പ്പിക്കപെട്ട് വേദജ്ഞാനത്തെ കണ്ടെത്തി എന്റെ അജ്ഞതകളെ ഇല്ലാതാക്കിയാലും.

ഒരു തേരാളി കുതിരകളെയും രഥത്തേയും നിയന്ത്രിക്കുന്നതുപോലെ മനസ്സു മനുഷ്യരെ നിയന്ത്രിക്കുന്നു. അത്തരത്തിലുള്ള മനസ്സ് സര്‍വ്വദാ എല്ലാവരര്‍ക്കും മംഗളം ആശംസിച്ച് ഒരിക്കലും ദുഷ്പ്രവൃത്തികളില്‍ വ്യാപൃതരാവാതിരിക്കട്ടെ.

യജുര്‍വ്വേദം  40.16
അല്ലയോ അനുഗ്രഹ പ്രദായകനെ, സ്വപ്രകാശസ്വരൂപനെ, സര്‍വ്വ ശക്തിമാനായ ഈശ്വരാ, എനിക്ക് ശരിയായ ബുദ്ധിയെ നല്‍കിയാലും. തെറ്റായ പ്രവൃത്തികളില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചാലും. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും ശുദ്ധമാവാന്‍ ഞങ്ങള്‍ അങ്ങയെ വീണ്ടുംവീണ്ടും പ്രാര്‍ഥിക്കുന്നു.

യജുര്‍വ്വേദം  16.15

അല്ലയോ രുദ്രാ! (ദുഷ്ടന്മാരെ കരയിപ്പിക്കുന്നവന്‍) ഞങ്ങളുടെ യുവാക്കളെയും, പ്രായം ചെന്നവരെയും മാതാപിതാക്കളെയും ഗരര്‍ഭസ്ഥശിശുക്കളെയും സ്നേഹിക്കുന്നവരെയും മറ്റെല്ലാ നിരപരാധികളായ ജീവജാലങ്ങളെയും ആരും ആക്രമിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയാലും. അങ്ങയുടെ ശിക്ഷക്ക് കാരണമായേക്കാവുന്ന വഴികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ.

ശതപഥ ബ്രാഹ്മണം 14.3.1.30

അസത്യത്തിന്റെ പാതയെ ഉപേക്ഷിക്കാനും സത്യപഥത്തില്‍ യാത്രചെയ്യാനും  ഞങ്ങള്‍ക്കാവണേ.  അന്ധകാരമയമായ പാത വെടിഞ്ഞ് പ്രകാശത്തിന്റെ പാതയിലേക്ക് ഞങ്ങളെ നയിച്ചാലും. മരണത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നുംഅമരത്ത്വത്തിലേക്ക് നയിച്ചാലും. അല്ലയോ ഈശ്വരാ! ഞങ്ങളുടെ വഴികാട്ടിയായാലും.

യജുര്‍വ്വേദം  2.10

അല്ലയോ സമൃദ്ധനായ ഈശ്വരാ! എന്റെ ശരീരത്തെ – ആരോഗ്യകരമായ ശരീരം,ജ്ഞാനേന്ദ്രിയങ്ങള്‍, നല്ല വിചാരങ്ങളുള്ള മനസ്സ് ,നല്ല ചിട്ടകള്‍ എന്നിവയാല്‍ സന്തുലിതമാക്കിയാലും. ഞങ്ങളുടെ രാഷ്ട്രത്തെ ശക്തവും കഴിവുറ്റതും ഐശ്വര്യ സമൃദ്ധവും ആക്കിയാലും.ഞങ്ങളുടെ ശുഭ ചിന്തകള്‍ എല്ലായ്പ്പോഴും സത്യമായ് തീരുകയും ഞങ്ങള്‍ നല്ല ചിന്തകളെ മാത്രം ആഗ്രഹിക്കുന്നവരുമായി തീരട്ടെ. ഞങ്ങള്‍ ഒരു സാര്‍വ്വ ഭൌമ ചക്രവര്‍ത്തി രാജ്യം സ്ഥാപിക്കുകയും ന്യായ വ്യവസ്ഥ സ്ഥാപിക്കുകയും ചെയ്യുമാറാകട്ടെ. ഞങ്ങള്‍ എല്ലാ തരത്തിലുമുള്ള അഴിമതി, വഞ്ചന ചതി എന്നീ മാരകരോഗങ്ങള്‍ പരത്തുന്ന ശക്തികളെ എതിര്‍ത്ത് തോല്പിക്കുന്നവരാകട്ടെ.

ഋഗ്വേദം 1.39.2
ഞങ്ങള്‍ എല്ലായ്പ്പോഴും ശക്തരായി തീരട്ടെ. ഞങ്ങളുടെ ആയുധങ്ങള്‍- തോക്കുകള്‍, പീരങ്കികള്‍, വെടിയുണ്ടകള്‍ എന്നിവ എല്ലായ്പ്പോഴും തയ്യാറെടുപ്പോടെയും തൊടുത്തു വിടാന്‍ പാകത്തിലുമായിരിക്കട്ടെ. ഞങ്ങളുടെ ആയുധങ്ങളും ശക്തിയും നിരപരാധികളെ ഉപദ്രവിക്കുന്ന ദുഷ്ട ശക്തികളെ തോല്പിക്കാനുതകുന്നവയും അവരുടെ സേനയെ തടഞ്ഞു നിര്‍ത്താന്‍ കേളല്‍പ്പുള്ളതുമായി തീരട്ടെ. ഞങ്ങളുടെ എതിര്‍ക്കപെടാത്ത അധീശത്വം, ധീരത, ധൈര്യം എന്നിവയാല്‍ സ്വതന്ത്ര പരമാധികാര, ഐശ്വര്യ യുക്തമായതും ന്യായ വ്യവസ്ഥ നിലനില്‍ക്കുന്നതുമായ രാജ്യം കെട്ടിപടുക്കാനും അത് വഴി അഴിമതി, വഞ്ചന, ചതി തുടങ്ങിയ ശക്തികളെ പരാജയപ്പെടുത്താനും സാധിക്കുമാറാകട്ടെ.

ങ്ങള്‍ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരും ന്യായം, ദയ എന്നീ ഗുണങ്ങള്‍ ഉള്ളവരുമായിരിക്കുമ്പോള്‍ മാത്രമാണ് ഞങ്ങളിതിനു പ്രാര്‍ഥിക്കുന്നത്. ചതിയന്മാരും വഞ്ചകന്മാരും അന്യായകാരികളും കുറ്റവാളികളും ഇത്തരത്തില്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈശ്വരന്റെ അപാര ശക്തിയാല്‍ പരാജയം ഏറ്റുവാങ്ങും. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്കായി മാത്രമേ നാം ശ്രമിക്കാവൂ.

യജുര്‍വ്വേദം  38.14

ശുഭകാര്യങ്ങള്‍ ചെയ്യാന്‍ മാത്രം ഞങ്ങള്‍ ആഗ്രഹിക്കേണമേ! ഞങ്ങളുടെ ശരീരം എല്ലായ്പ്പോഴും ശക്തവും ആരോഗ്യകരവുമായ ഭക്ഷണത്താല്‍ ശക്തിശാലിയായി തീരട്ടെ. നമ്മുടെ ശ്രമം നിരന്തരം ഉണ്ടാവട്ടെ. വേദങ്ങളെ മനസ്സിലാക്കാനും ആ ജ്ഞാനം നമ്മുടെ ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാനും കഴിയുമാറാകട്ടെ. ഞങ്ങളുടെ പണ്ഡിതന്മാരായ ബ്രാഹ്മണര്‍ നല്ല അറിവുള്ളവരും ക്ഷത്രിയന്മാര്‍ ധൈര്യശാലികളും ആയി ശക്തമായ രാജ്യത്തെ നിര്‍മ്മിക്കാനും നാട്ടിനകത്തും പുറത്തുമുള്ള ദു:ഷ്ട ശക്തികളെ നശിപ്പിക്കാനും കഴിയുമാറാകട്ടെ. ശാസ്ത്ര-സാങ്കേതിക മേഖലകളെ വികസിപ്പിച്ച് വിമാനങ്ങള്‍, വാഹനങ്ങള്‍, ഉപയോഗപ്രദമായ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള വിദഗ്ദ്ധരെ നമുക്ക് നല്‍കിയാലും. നമ്മള്‍ ന്യായമാര്‍ഗ്ഗത്തില്‍ മാത്രം ഇപ്പോഴും ചരിക്കുന്നവരാകട്ടെ. ഞങ്ങള്‍ ഒരു   ജീവ ജാലങ്ങള്‍ക്കും നാശം വരുത്തുന്നവരാകാതിരിക്കട്ടെ.ഞങ്ങള്‍ക്ക് ശക്തിശാലിയായ രാഷ്ട്രവും ഐശ്വര്യ സമൃദ്ധതയും നല്ല ഗുണങ്ങളും ഉണ്ടാവട്ടെ.

യജുര്‍വ്വേദം  18.29

ഞങ്ങളുടെ പൂര്‍ണ്ണ ജീവിതം, ഞങ്ങളുടെ ജീവിത ശക്തി, ജ്ഞാനേന്ദ്രിയങ്ങള്‍, ഞങ്ങളുടെ ശ്രമങ്ങള്‍, സന്തോഷങ്ങള്‍, ആത്മാവ്, ജ്ഞാനവും അറിവും, കര്‍മ്മഫലം, യജ്ഞങ്ങള്‍, മഹനീയതകള്‍, വികാരങ്ങള്‍, നമ്മുടെ മഹത്തായ നേട്ടങ്ങള്‍ – എല്ലാം മാതാ-പിതാ- സുഹൃത് -ഗുരു എന്നീ നിലയിലുള്ള ഈശ്വരന് സമര്‍പ്പിക്കുന്നു. എന്തെന്നാലീശ്വരന്‍ എല്ലാറ്റിന്റെയും ആദികാരണമാണ്.

റ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന്റെ ഏക ലക്ഷ്യം  ഈശ്വര സാക്ഷാത്കാരമാണ്. പൂര്‍ണ്ണ സമര്‍പ്പണമാണ്‌  നമ്മുടെ ജീവിത മന്ത്രം.

അദ്ദേഹത്തേ മാത്രമേ നമ്മുടെ ഭരണാധികാരിയായി കണക്കാക്കാവൂ. മറ്റു വംശങ്ങളെയോ  വ്യക്തികളെയോ സംഘടനകളേയോ നമ്മുടെ ഭാരനാധിപനായി കാണരുത് . അദ്ദേഹത്തിന്റെ നിയമങ്ങള്‍ മാത്രം അനുസരിക്കുക. മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ ഈശ്വരീയ നിയമങ്ങള്‍ക്കു വിരുദ്ധമായി വരുന്നെങ്കില്‍ അതിനെ തഴയുക. ഈശ്വരന് ബദലായി തങ്ങളെ അംഗീകരിക്കണമെന്നു പറയുന്ന ശക്തികളെ നേരിടുവാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമാറാകട്ടെ.

ഈശ്വരന്റെതല്ലാത്ത മറ്റു വ്യക്തികളുടെയോ കഴിവുകെട്ട ഒരുകൂട്ടതിന്റെയോ പ്രചാരണങ്ങളില്‍ ഞങ്ങള്‍ ആകരര്‍ ഷിതരാവരുതെ.

ചോദ്യം :ഉപാസന  എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത്?
ഉത്തരം :ഉപാസന എന്നാല്‍ ഈശ്വരന് അടുത്ത് വരിക എന്നര്‍ത്ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഈശ്വരനെകുറിച്ച് കൂടുതല്‍ അറിയാനും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കാനും സംസാരിക്കാനും ഉള്ള ശ്രമത്തേ യാണ് ഉപാസനകൊണ്ടര്‍ത്ഥമാക്കുന്നത് . അതിനാല്‍ ഈശ്വരസാന്നിദ്ധ്യ ത്തെ നേരിട്ടനുഭാവിക്കാനുതകുന്ന എല്ലാപ്രവര്‍ത്തനങ്ങളും ഉപാസനയാണ്.

ഒരാള്‍ തന്റെ എല്ലാ അജ്ഞാനങ്ങളെയും നശിപ്പിച്ച്  ഉപാസനയാല്‍ ഈശ്വരനടുത്തുവന്നു അവനോ അവളോ അനുഭവിക്കുന്ന സന്തോഷവും അനുഗ്രഹവും നേരിട്ട് അനുഭവിക്കുകയല്ലാതെ വാക്കുകളാല്‍ വിവരിക്കുക സാധ്യമല്ല.

ചോദ്യം : എങ്ങിനെയാണ് ഉപാസന ചെയ്യേണ്ടത്?
ഉത്തരം : ഇതൊരു ദീര്‍ഘമായ വിഷയമാണ്. യോഗ ദര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ് വളരെ സംക്ഷിപ്തമായ ഒരു ചെറു വിവരണം ഇവിടെ നല്‍കി ഈ വിഷയത്തെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുന്നതാണ്.
ഉപാസനയുടെ ഒന്നാമത്തെ പാഠം ആയി താഴെ പറയുന്നവ ചെയ്യണം. ഇത് ആവശ്യവും മറ്റു ഉപാസന മാര്‍ഗ്ഗങ്ങള്‍ എല്ലാം ഈ പാദത്തില്‍ വിദ്യാര്‍ഥി നല്‍കുന്ന പരിശ്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിന്  രണ്ടു ഘടകങ്ങളുണ്ട്.

യമം
അഹിംസ    –   ആരോടും ശത്രുത വച്ചുപുലര്‍ത്താതിരിക്കുകയും എല്ലാവരോടും
സഹാനുഭൂതി ഉണ്ടാവുകയും

സത്യം         –    സത്യത്തെ ഗ്രഹിക്കാനും അസത്യത്തെ ത്യജിക്കനുമുള്ള കഴിവ് .
അസ്തേയം    –    തനിക്കു അവകാശപ്പെടാത്തവയെ ത്യജിക്കുക.
ബ്രഹ്മചര്യം  –    ആത്മ നിയന്ത്രണം, വ്യഭിചാരം ചെയ്യാതിരിക്കല്‍, ജ്ഞ്ഞാനേന്ദ്രിയങ്ങളെയും
കര്‍മ്മേന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരല്‍.
അപരിഗ്രഹം–    വിനയാന്‍വിതനായിരിക്കുകയും സ്വാര്‍ത്ഥ ചിന്തകള്‍ ഒഴിവാക്കുകയും.

നിയമം 
ശൌചം       – മന:ശുദ്ധിയും ആരോഗ്യകരമായ വ്യക്തി ശുചിത്വവും.
സന്തോഷം  –  നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധയെ കേന്ദ്രീകരിക്കുകയും അതിനിടെ വരുന്ന
പരാജയങ്ങള്‍, വിജയങ്ങള്‍, പ്രസിദ്ധി, അപമാനം എന്നിവയില്‍
ചിന്തിതനാവാതെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും
പ്രവര്‍ത്തിക്കുക.

തപസ്സ്         –  ഈശ്വരീയ മാര്‍ഗ്ഗത്തില്‍ ചരിക്കുമ്പോള്‍ വരുന്ന സുഖ-ദു:ഖങ്ങളെ
അവഗണിക്കുകയും നല്ല ശ്രമങ്ങള്‍ തുടരുകയും ചെയ്യുക.
സ്വാദ്ധ്യായം – ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും സജ്ജന സംബ്രക്കം ലഭിക്കുന്നതിനും
ഈശ്വരനെ മനസ്സിലാക്കാനും പ്രണവത്തിന്റെ അര്‍ത്ഥം  ഗ്രഹിക്കാനും വേണ്ട
നിരന്തര ശ്രമം.

ഈശ്വരപ്രണിധാനം (സമ്പൂര്‍ണ്ണ സമര്‍പ്പണം) – ഈശ്വരനില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുക.

ഈ അടിസ്ഥാനഘടകങ്ങള്‍ മനസ്സിലാക്കി

യതിനുശേഷം യോഗകെന്ദ്രത്തിലെത്താന്‍ നാം യോഗ്യരായി തീരുന്നു.
കുറിപ്പ് : ഈ വിഷയങ്ങളിലെല്ലാം പണ്ഡിതനായശേഷം മാത്രമാണ് തുടങ്ങേണ്ടത് എന്ന് ഇതിനര്‍ത്ഥമില്ല. എന്തെന്നാല്‍ ഈ വഴികള്‍ ഉപാസനാ പദ്ധതിയുടെ അടിസ്ഥാന ഭാഗങ്ങളാണ്. അടുത്തതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ചുരുങ്ങിയത് അറിയുകയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും വേണം. താങ്കള്‍ പരാജയപ്പെടാമെങ്കിലും തുടര്‍ന്നും വീണ്ടും ഉയര്‍ന്നു വന്ന്  ഈ യമ-നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടാവുന്നതാണ്.
ഈ വിഷയത്തെക്കുറിച്ച് അടുത്ത വിവരണം പിന്നീട് നല്‍കുന്നതാണ്.ചോദ്യം : എങ്ങിനെയാണ് ഉപാസന നടത്തേണ്ടത്?
ഉത്തരം : ഉപാസന ചെയ്യുവാനഗ്രഹിക്കുന്നുവെങ്കില്

‍ അവനോ അവളോ

1.   ഏകാന്തമായ ഒരു സ്ഥലം കണ്ടെത്തണം.
2.   സുഖാസനത്തില്‍ ഇരിക്കണം.

– പ്രാണാ യാമങ്ങള്‍ ഏതാനും പരിശീലിച്ച് ചെയ്യുക (മനസ്സിനെ നിയന്ത്രിക്കാനാണിത് )
(അനുലോം-വിലോം, കപാലഭാതി എന്നീ എപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളവ  പ്രാണായാമാങ്ങളല്ല- ഇവ തികച്ചും ശാരീരിക വ്യായാമമാണ്. യോഗ എന്ന് തെറ്റായി കണക്കാക്കപ്പെടുകയാണ്. ശരിയായ പ്രാണായാമം  അറിയാന്‍ സത്യാര്‍ത്ഥ പ്രകാശം രണ്ടാം സമുല്ലാസം നോക്കുക)

– ഏതെങ്കിലും ശരീരഭാഗമോ നാഡികള്‍,കഴുത്ത് ,കണ്ണുകളുടെ മധ്യഭാഗം,പിന്‍ഭാഗം, തല എന്നിങ്ങനെ ഏതെങ്കിലും ഭാഗത്ത്‌  ശ്രദ്ധ കേന്ദ്രീകരിച്ച്  മനസ്സിനെ മറ്റു ലോകങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി ഒരു കേന്ദ്രത്തില്‍ ആക്കണം.

– ഈശ്വരനെ ഉപാസിച്ച്  നാമും ഈശ്വരനുമായുള്ള ബന്ധത്തെ അറിയുക. ക്രമേണ ഈശ്വരനുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തില്‍ നിമാഗ്നനാവുക. മറ്റു ലോക വ്യാപാരങ്ങളില്‍ നിന്നും വിമുക്തമാവുക. ഇനി മറ്റു ചിന്തകള്‍ വരികയാണെങ്കില്‍ അതിനെ വെറുതെ അവഗണിക്കുക. മനോഹരമായ ഒരു സംഗീതം ആസ്വദിക്കുമ്പോള്‍ കൊതുകുകടിയെ അവഗണിക്കുന്നതുപോലെ.

–  ദുര്‍ബ്ബലതകളെയുംദുഷ് ചിന്തകളെയും ഇല്ലായ്മ ചെയ്തു സ്വയം പവിത്രനാകുമെന്നു ഇപ്പോള്‍ തന്നെ പ്രതിജ്ഞ ചെയ്യൂ.

ചോദ്യം : ഉപാസനയുടെ ഗുണങ്ങള്‍ എന്തെല്ലാമാണ്?
ഉത്തരം : ഏതാനും ഗുണങ്ങളുടെ വിവരണങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു.  ഏതാനും ഗുണങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.

– തുടര്‍ച്ചയായി ഉപാസന നടത്തുന്നവന്റെയോ അവളുടെയോ മനസ്സ് ക്രമേണ പരിശുദ്ധമായിതീര്‍ന്നു സത്യ നിഷ്ടമാവുന്നു. സത്യം=അനുഗ്രഹമാകയാല്‍ അയാളുടെ ജീവിതം   മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ സന്തുഷ്ട പൂര്‍ണ്ണമാവുന്നു.

-ക്രമേണ സത്യം=അനുഗ്രഹം ദു:ഖങ്ങള്‍ ഇല്ലാത്ത മോക്ഷ പ്രാപ്തിക്കും ഉപകരിക്കുന്നു. ഇതിലും നല്ല സ്ഥിതി കൈവരിക്കാനില്ല.

– ഈശ്വരനുമായി 24x 7x 365 സമയവും ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷവും അനുഭൂതികളും ജീവിതത്തില്‍ അനുഭവപ്പെടും. ഉപാസന ചെയ്യാത്തവരെക്കാള്‍ വളരെ വളരെ കഴിവും, ജാഗ്രത, ഉത്സാഹം എന്നിവയും അവരില്‍ ഉണ്ടാവും.

– ചുരുക്കത്തില്‍ ഉപാസന ഒരാളെ ഏറ്റവും വിജയശാലി ആക്കുന്നു. ആത്മീയമായും. ലൌകികമായും. ആത്മീയവും ലൌകികമായ സന്തോഷങ്ങല്‍ക്കെല്ലാം കാരണം ഈശ്വരനാണ്.

– തണുത്തു വിറച്ചിരിക്കുന്ന ഒരാള്‍ക്ക്‌ തീയിന്റെ സാമിപ്യം സുഖം പകരുന്നതുപോലെ ഈശ്വര സാമിപ്യം മൂലം ആത്മാവിന്റെ എല്ലാ വിഷമങ്ങളും നശിക്കുന്നു. അയാളുടെ കര്‍മ്മങ്ങള്‍,പ്രകൃതി, പ്രവര്‍ത്തിക്കാനുള്ള താത്പര്യങ്ങള്‍ എന്നിവ പരസ്പരപൂരകമായി തീരുന്നു. അങ്ങിനെ സമ്പൂര്‍ണ്ണ ശുദ്ധതയും സന്തോഷവും അയാള്‍ക്ക്‌ ലഭിക്കുന്നു.

– ഈശ്വര ഉപാസന മൂലം ആത്മശക്തി വര്‍ദ്ധിക്കുകയും അതുമൂലം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വന്‍ വെല്ലുവിളികളെ  അനായാസമായി നേരിടാനാകുന്നു. ഇത് അസാധ്യമായി മറ്റുള്ളവര്‍ക്ക് തോന്നാം. അത്തരം ശക്തമായ പ്രതിസന്ധിഘട്ടത്തില്‍ ഈശ്വരോപാസകന്  സമചിത്തത കൈവിടിയാതെ ശാന്തനായി നേരിട്ട് വിജയം കൈവരിക്കാനാകും. ഇതിലും വലിയ അത്ഭുതം മനുഷ്യ ജീവിതത്തിലുണ്ടോ!

– മാത്രമല്ല, ഈശ്വരനേ ഉപാസിക്കാത്തവ ന്‍ മണ്ടനും നന്ദിയില്ലാത്തവനുമാണ് . ഇത്തരം അനിര്‍വചനീയമായ സന്തോഷം നല്‍കുന്ന പ്രപഞ്ച സൃഷ്ടാവും അത് നിയന്ത്രിക്കുന്നവനുമായ നമ്മേ സഹായിക്കുന്നവനുമായ ആ ഈശ്വരനെ ആര്‍ക്കവഗണിക്കാനാവും?

– സ്വന്തം മാതാപിതാക്കളെ തള്ളി പറയുന്ന നന്ദികേട്‌ കാട്ടുന്ന സ്വാര്‍ത്ഥന്മാരും വിഡ്ഢികളും ആയവരെ നാം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്?   വൈദിക ഈശ്വരന്‍ എന്നതിന്റെ സംക്ഷിപ്തമാണിത്.

– നാം എല്ലാവരും അനുഗ്രഹം ചൊരിയുന്ന ഈശ്വരനെ നിരന്തരം ആരാധിച്ച് ഹൃദയഐക്യത്തോടെ കൂട്ടായി പ്രാര്‍ഥിക്കാംയജുര്‍വ്വേദം 30.3

അല്ലയോ ഈശ്വരാ! അങ്ങ് ഞങ്ങള്‍ക്ക് ജ്ഞാനവും അനുഗ്രഹവും നല്‍കുന്നു. അങ്ങ് ഈ സൃഷ്ടിയെ നിര്‍മ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ദുഷിച്ച വാസനകളാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണമാകുന്നത്  എന്നതിനാല്‍  അങ്ങ് ഞങ്ങളെ അത്തരം ചിന്തകളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും വിമുക്തമാക്കിയാലും. ഞങ്ങള്‍ക്ക് ഗുണകരവും ശ്രേഷ്ടവും, സത്യസന്ധവുമായവയിലേക്ക്  ഞങ്ങളെ നയിച്ചാലും.

ഞങ്ങളില്‍ ശുദ്ധതയും അശുഭ ചിന്തകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള കഴിവും ലൌകിക അനുഗ്രഹങ്ങള്‍ നേടി രാഷ്ട്രം, ആരോഗ്യപൂര്‍ണ്ണമായ ശരീരവും ആത്മീയ ശ്രേയസ്സും മോക്ഷവും നെടാനുതകുന്ന പ്രവരര്‍ ത്തികല്‍ക്കായി മാര്‍ഗ്ഗദര്‍ശനം നല്‍കിയാലും.
ഓം ശാന്തി:ശാന്തി:ശാന്തി:

ഇനി നമുക്കൊരു വൈദിക പ്രാര്‍ത്ഥന ആസ്വദിക്കാം.

The 4 Vedas Complete (English)
The 4 Vedas Complete (English)
Buy Now
Agniveer
Agniveer
Vedic Dharma, honest history, genuine human rights, impactful life hacks, honest social change, fight against terror, and sincere humanism.

4 COMMENTS

  1. Hi,
    Thanks for the malayalam version. I have a question from the article though, which has been confusing for me all the time. The article says, God knows past, present and future. But if human beings have their free will, how would the almighty knows the future? Would greatly appreciate if you can explain that in detail as you always do.

    Regards,
    George

    • George , see future is based on present…And present never remains still…….So Consider it as whatever u do every minute, it keeps changing your future also at the same time which is what only known to God ……Its not that future is predecided by God but He always knows future by judging your actions ever changing in present…

  2. Okay. I think I understand what you mean. It’s a lot different from the christian teachings I have been hearing all my life time. Christian god knows from starting to end of a soul before he is born. But it does make real sense of a God to know your future by your present action and the free will of the souls are preserved. I appreciate the help Ashish for taking time to explain my question.

    Regards,
    George

  3. Dear Sir,
    I have read your article about god almighty and about how to prey. I am very new to all t these information but I am now started to think about it. But I still only have one doubt that in this article stated that God is the creator of all living or nonliving beings so my question is why God is creating me or earth or sun or anything what is the reason I am a Hindu but I would like to know other religions beliefs.I think you understand what I’m asking if I’m asking wrong question please explain

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
91,924FollowersFollow
0SubscribersSubscribe
Give Aahuti in Yajnaspot_img

Related Articles

Categories