വൈദിക മതം (ധര്‍മ്മം)

Vedas

This translation in Malayalam has been contributed by Shri K M Rajan. Original post in English is available at http://agniveer.com/religion-vedas/

This post is also available in Gujarati here http://agniveer.com/religion-vedas-gu/

This post is also available in French here http://agniveer.com/religion-vedas-fr/

ലോകത്തിലെ എല്ലാ മാനവര്‍ക്കും അവകാശപ്പെട്ട വൈദിക മതത്തിന്റെ (ധര്‍മ്മത്തിന്റെ) പ്രധാനഘടകങ്ങളെക്കുറിച്ച്  ചുരുക്കി വിവരിക്കാം (മതം എന്നതുകൊണ്ട് ധര്‍മ്മം എന്നാണിവിടെ അര്‍ത്ഥമാക്കുന്നത്. പ്രത്യേക സംബ്രദായമെന്നല്ല. ധര്‍മ്മം, കര്‍മ്മം, ബ്രഹ്മചര്യം തുടങ്ങിയ പദങ്ങള്‍ക്കു സമാനമായ പദങ്ങള്‍ നല്‍കാന്‍ കഴിയാത്ത കാല ക്രമത്താല്‍ ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ്‌ ഇംഗ്ലീഷ്. അതിനാല്‍ ഇംഗ്ലീഷ് പദങ്ങളില്‍നിന്ന് ഇതിനുസമാനമാനങ്ങളായി സ്വീകരിക്കാവുന്ന പദങ്ങള്‍ കണ്ടെത്തുകയെ വഴിയുള്ളൂ. വൈദിക ധര്‍മ്മവും വൈദിക ഭാഷയും ലോകത്തില്‍ വീണ്ടും ശക്തിപ്പെട്ടുവരുന്നതുവരെ ഈ കുറവ് അനുഭവപ്പെടും)

മാനവ സമാജത്തില്‍ ഒരേ ഒരു അചാരസംഹിതയും ജീവിതരീതിയും ധര്‍മ്മസംസ്കാരവും നിലനിന്നിരുന്ന കാലഘട്ടമാണ് വേദങ്ങളുടെത്. അഗാധങ്ങളും ഗഹനങ്ങളുമായ നിരവധി വിഷയങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുകയും അവയ്ക്ക് വ്യക്തമായ ഒരു ചട്ടക്കൂടുനല്കി ഉന്നതപദവിയായ ഈശ്വര സാക്ഷാത്ക്കാരത്തിലേക്കും സത്യത്തിലേക്കും വേദങ്ങള്‍ നയിക്കുന്നു.

വൈദിധര്‍മ്മാനുയായിത്തീരുവാന്‍ താഴെ പറയുന്ന സംഗ്രഹിച്ച ബിന്ദുക്കള്‍ ഉള്‍ക്കൊള്ളാനായാല്‍ മതി. അറിവ്, അഭിപ്രായങ്ങള്‍, കാഴ്ചപ്പാട് അഥവാ ബൌദ്ധിക നിലപാട് എന്നിവ  എന്തുതന്നെയായിരുന്നാലും താഴെ കൊടുക്കുന്ന ബിന്ദുക്കളെ അനുസരിക്കാന്‍ അവനോ അവളോ തയ്യാറാണെങ്കില്‍ അവര്‍ വൈദിക ധര്‍മ്മാനുയായികളാണ് . ഒരാള്‍ യാതൊരു തരത്തിലുള്ള ആചാരങ്ങളും പാരമ്പര്യരീതികളും അവലംബിക്കുന്നില്ലെങ്കില്‍ കൂടി ഈ ബിന്ദുക്കളെ പാലിക്കുന്നുവെങ്കില്‍ അവനോ അഥവാ അവളോ വൈദികധര്‍മ്മത്തെ പിന്തുടരുന്നവരാണ്.

അഗ്നിവീര്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മതം ഇതുമാത്രമാണ്. ഇതുമാത്രമാണ് സത്യമായതും ഈശ്വരസാക്ഷാത്ക്കരത്തിലേക്ക് നയിക്കുന്നതും.

വ്യത്യസ്ത മത വിഭാഗങ്ങളുടെ ഇടയിലും  ഈ ബിന്ദുക്കള്‍ പൊതുവായി കണ്ടെന്നു വരാം. എല്ലാ നല്ല ആശയങ്ങളുടെയും ഉറവിടം വേദങ്ങള്‍ ആയതിനാലാണത് . ഈ മതവിഭാഗങ്ങളില്‍ കാണപ്പെടുന്ന നല്ല വശങ്ങള്‍ എല്ലാം വേദങ്ങളില്‍ നിന്നെടുത്തതാണ്. അതിനാല്‍ ആരെങ്കിലും നല്ല ആചാരരീതികള്‍ പ്രാവര്‍ത്തികമാക്കുന്നുവെങ്കില്‍ ‍ അത് വൈദിക ധര്‍മ്മമാണ്. വൈദികധര്‍മ്മനുഷ്ടാനങ്ങളില്ലാതെ ഒരു നിമിഷംപോലും ആര്‍ക്കും ജീവിക്കാനാവില്ല. നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് അവൈദികവും അനാവശ്യവുമായ വസ്തുക്കളെ തഴഞ്ഞു കൊണ്ടാവണം. ഒരു കഴുതയെപ്പോലെ ഇത്തരം ഭാരം ചുമന്നാകരുത്.

അതിനാല്‍ വൈദികധര്‍മ്മത്തിന്റെ ഒരു സംഗ്രഹം ഇവിടെ നല്‍കുന്നു. സാങ്കല്‍പ്പിക ജീവിതത്തില്‍നിന്ന് മാറിനിന്ന് ഈ ആശയങ്ങളെ സ്വീകരിച്ച് ഈശ്വരാനുഗ്രഹം തരുന്ന ഒരു ജീവിതം നയിക്കൂ!(ദേവ നാഗരിയിലുള്ള വായനക്ക് Introduction to Vedas (Hindi) എന്നതിലെ വേദോക്ത ധര്‍മ്മവിഷയം എന്ന അദ്ധ്യായം നോക്കുക)

1.   ഋഗ്വേദത്തിന്റെ അവസാന സൂക്തം (10.161)

വേദങ്ങളില്‍ നിന്ന് മാനവര്‍ ഉള്‍ക്കൊള്ളേണ്ട സാരം വിവരിക്കുന്നു. മാനവരിലെ ഐക്യം, അവരുടെ പരസ്പര ബന്ധം എന്നിവ എങ്ങിനെയായിരിക്കനമെന്നു വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ വേണം വേദങ്ങളെ ഗ്രഹിക്കേണ്ടത്. വൈദികധര്‍മ്മത്തിന്റെ സാരം ഈ സൂക്തത്തില്‍ വിവരിക്കുന്നത് നോക്കാം.

ഋഗ്വേദം 10.161.2

 • അനീതി, അസഹിഷ്ണുത, ചേരിതിരിവ്‌ എന്നിവ ഇല്ലാതെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ഒന്നിച്ച് സഞ്ചരിക്കുക.
 • ആരോടും നീരസവും വിദ്വേഷവും ഇല്ലാതെ ജ്ഞാനവും അറിവും സമ്പാദിക്കാനായി പരസ്പരം സംവദിക്കുക.
 • അറിവും ഈഷ്വരസാക്ഷാത്ക്കാരവും നേടാനായി ഒന്നിച്ച്  പ്രവര്‍ത്തിക്കുക.
 • മഹാത്മാക്കള്‍ നയിച്ച സത്യനിഷ്ടയും നിസ്വാര്‍ത്ഥതയുമുളള പാത സ്വീകരിക്കുക.

ഋഗ്വേദം 10.161.3

 • നിങ്ങളുടെ സത്യാ-സത്യ  വിവേചനങ്ങള്‍ പക്ഷപാതരഹിതവും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതുമാവരുത് .
 • എല്ലാവരുടേയും ആരോഗ്യം, ജ്ഞാനം, ഐശ്വര്യം എന്നിവയുണ്ടാക്കുന്നതിനായി കൂട്ടായി സംഘടിക്കണം.
 • നിങ്ങളുടെ മനസ്സ് എല്ലാ ദുഷ് ചിന്തകള്‍ക്കുമതീതവും എല്ലാവരുടേയും സന്തോഷവും ഐശ്വര്യവും കാണാനുതകുന്നതുമാവണം. തന്റെ സന്തോഷവും ഐശ്വര്യങ്ങളും, സന്തോഷം വര്‍ദ്ധിപ്പിക്കാനായി സത്യത്തില്‍ അധിഷ്ടിതമായി മാത്രം പ്രവര്‍ത്തിക്കുക.
 • അസത്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും സത്യത്തെ കണ്ടെത്താനും ഒന്നിച്ച് പ്രവര്‍ത്തിക്കുക.
 • സത്യത്തിന്റെയും ഐക്യത്തിന്റെയും പാത ഒരിക്കലും കൈവിടരുത്.

ഋഗ്വേദം 10.161.4

 • നിങ്ങളുടെ ശ്രമങ്ങള്‍ ഉളല്‍ക്കര്‍ഷേഛയുള്ളതും എല്ലാവര്‍ക്കും അനുഗ്രഹം ലഭിക്കുന്നതുമായിരിക്കണം.
 • നിങ്ങളുടെ വികാരങ്ങള്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയുന്നതും നിങ്ങളെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുന്നതുമാകണം.
 • നിങ്ങളുടെ ആഗ്രഹങ്ങള്‍, തീരുമാനങ്ങള്‍, വിവേചനബുദ്ധി, വിശ്വാസം, സംയമനം, ശ്രദ്ധ, ലക്ഷ്യം, സൌകര്യങ്ങള്‍ തുടങ്ങിയവ എല്ലാവരുടെയും ഗുണത്തിനും സത്യത്തിലധിഷ്റ്റിതവുമാവണം.
 • പരസ്പര സ്നേഹവും അനുഗ്രഹാശിസ്സുകളും അറിവും വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക.

Extreme-happiness-through-Vedas-and-Hinduism

2.    യജുര്‍വേദം 19.77

 • എല്ലാ മനുഷ്യര്‍ക്കും എല്ലായ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ത്യജിക്കാനുമുള്ള സന്നദ്ധതയുണ്ടായിരിക്കണം. ഇതൊരു തുടര്‍പ്രവര്‍ത്തനമാണ്. തെറ്റായ വിശ്വാസങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശരിയായ വിശ്വാസന്തോട് ചെര്‍ന്നുനില്‍ക്കുകയും വേണം. വിവേചനാത്മകത,യുക്തി, വസ്തുതകള്‍, തെളിവുകള്‍ ഇവയിലധിഷ്ടിതമായിരിക്കണം ഇത്.

3.    യജുര്‍വേദം 36.18

 • മനുഷ്യര്‍ ഒരിക്കലും മറ്റു ജീവജാലങ്ങളെ ഉപദ്രവിക്കരുത്. എല്ലാവരോടും സ്നേഹത്തോടും ആത്മബന്ധത്തോടും പെരുമാറണം.
 • മനുഷ്യര്‍ എല്ലാ ജീവജാലങ്ങളേയും സുഹൃത്തുക്കളായികണ്ട്‌  എല്ലാവരുടേയും ഉന്നമനത്തിനായി പരിശ്രമിക്കണം.

4.    യജുര്‍വേദം 1.5

 • സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ഉപേക്ഷിക്കാനും എല്ലാമനുഷ്യരും ദൃഢ നിശ്ചയമെടുക്കണം. സത്യത്തെ അനുഷ്ടിക്കാനും അസത്യത്തെ ത്യജിക്കാനുമായിരിക്കണം ഈശ്വരനോട്  പ്രാര്‍ത്ഥിക്കുന്നതുപോലും.

5.   യജുര്‍വേദം 19.30

 • ഒരാള്‍ സത്യാനുഷ്റ്റാനത്തിനു ദൃഢനിശ്ചയം ചെയ്‌താല്‍ അവള്‍ ഈശ്വരാനുഗ്രഹത്തിനും സത്യാചരണത്തിനും യോഗ്യനായി തീരുന്നു. അവള്‍ അതിനുയോഗ്യയായി തീര്‍ന്നാല്‍ ജ്ഞാനത്തിന്റെയുംസംതൃപ്തിയുടേയും രൂപത്തില്‍ ഫലവും അവള്‍ക്കു ലഭിക്കുന്നു. അത്തരം ഫലങ്ങള്‍ സത്യാചരണം നടത്താന്‍ പ്രേരണയും ശക്തിയും നല്‍കുന്നു. വിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം ജ്ഞാനവും അനുഗ്രഹവും കൂടുന്നു. ഇത് ആത്യന്തികമായ ഈശ്വരസാക്ഷാത്ക്കാരം അഥവാ മോക്ഷത്തിലേക്ക് നയിക്കുന്നു.

6.    അഥര്‍വ്വവേദം 12.5.1, 2

 • ശ്രമം (കടുത്ത പരിശ്രമം), തപസ്സ് (ലക്ഷ്യസാധ്യത്തിനായി വെല്ലുവിളികളേയും ബുധിമുട്ടുകളേയും സന്തോഷത്തോടെ നേരിടാനുള്ള ആഗ്രഹം) എന്നിവയാണ് മാനവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍. അവ ഒരിക്കലും കൈവെടിയരുത്.
 • ശ്രമം, തപസ്സ് എന്നിവയിലൂടെ ലോകാത്ഭുതങ്ങളെ തുറന്നു കാട്ടാനും ബ്രഹ്മത്തെ അഥവാ പരമാത്മാവിനെ മനസ്സിലാക്കാനും കഴിയും.
 • സത്യാനുഷ്ടാനത്തിനും അസത്യ ത്യാഗത്തിനുമായി ശ്രമം, തപസ്സ്‌  എന്നിവയെ ഉപയോഗപ്പെടുത്തണം.
 • ശ്രമം, തപസ്സ്  എന്നിവയിലൂടെ സ്വന്തം സമ്പത്തും രാഷ്ട്രത്തിന്റെ ഐശ്വര്യവും ഉയര്‍ത്താന്‍ ശ്രമിക്കണം.
 • ശ്രമം, തപസ്സ്  എന്നിവയിലൂടെ സത്യത്തിലധിഷ്ടിതമായ കീര്‍ത്തി നേടാനാകണം.

7.   അഥര്‍വ്വ വേദം 12.5.3

 • ഒരാള്‍ സ്വന്തം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയും മറ്റുള്ളവരില്‍നിന്നും ഒന്നുംതന്നെ മോഷ്ടിക്കുകയും അരുത്.
 • എല്ലാവരും പരസ്പരവിശ്വാസമുള്ളവരാണെന്ന് ഉറപ്പുവരുത്തണം. സത്യത്തോട്  അനുകമ്പയില്ലാതെ വിശ്വാസം ഉണ്ടാവുകയില്ല. അതിനാല്‍ എല്ലാ അവസരങ്ങളിലും സത്യനിഷ്ഠ വച്ചുപുലര്‍ത്തണം.
 • സത്യം, ജ്ഞാനം, പണ്ഡിതന്മാര്‍, നിഷ്കളങ്കരായ ജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനായി ഏറ്റവും നന്നായി ശ്രമിക്കണം.
 • ജനങ്ങള്‍ക്ക്‌ പൊതുവായ ഗുണം നല്‍കുന്ന നിസ്വാര്‍ത്ഥമായ പ്രവൃത്തി – അതായത് യജ്ഞത്തിലൂടെ അത്തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. സത്യജ്ഞാനത്തെ പരിപോഷിപ്പിച്ച് ഈ ജ്ഞാനത്തെ എല്ലാമേഖലകളിലും ഉപയോഗപ്പെടുത്തണം.

8.     അഥര്‍വ്വ വേദം 12.5.7-10
(വൈദിക ധര്‍മ്മത്തേക്കുറിച്ചുള്ള ഒരു സംക്ഷിപ്തരൂപം ഈമന്ത്രത്തില്‍നിന്നുലഭിക്കും)

 • ഓജ:    –    സത്യാനുഷ്ടാനത്തിനുള്ള ധൈര്യം.
 • തേജ:   –    നിര്‍ഭയത്വം.
 • സഹ    –    സുഖ-ദുഃഖ, സന്തോഷ – സന്താപ, ലാഭ – നഷ്ടങ്ങള്‍ക്കകതീതമായി  സത്യാനുഷ്ടാനം ചെയ്യുക.
 • ബാല   –     സ്വാദ്ധ്യായം, ബ്രഹ്മചര്യം, അച്ചടക്കം, വ്യായാമം എന്നിവയിലൂടെ ശാരീരികവും മാനസികവുമായ ശക്തി സംഭരിക്കുക.
 • വാക്    –     സത്യപ്രചാരണത്തിനായി മധുരമായി സംസാരിക്കുക.
 • ഇന്ദ്രിയ –     അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ , കര്‍മ്മേന്ദ്രിയങ്ങള്‍ , മനസ്സ് എന്നിവയെ സത്യം, സത്കര്‍മ്മം എന്നിവയിലേക്ക് തിരിച്ചു പാപകര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
 • ശ്രീ       –     സത്യം, നീതി-ന്യായം എന്നിവയിലധിഷ്ടിതമായ ഒരു രാഷ്ട്രനിര്‍മ്മാണത്തിനു ശ്രമിക്കുകയും കഴിവ് കേട്ടവര്‍, അഴിമതിക്കാര്‍, സ്വാര്‍ത്ഥികള്‍, സ്വാഭിമാനമില്ലാത്തവര്‍ തുടങ്ങിയ ഭരണാധികാരികളെ പുറത്താക്കാന്‍ പരിശ്രമിക്കുക.
 • ധര്‍മ്മം  –     സത്യത്തെ അംഗീകരിക്കുകയും അസത്യത്തെ തള്ളിപ്പറയുകയും ചെയ്ത് എല്ലാ മാനവര്‍ക്കും ഈ പ്രക്രിയയിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുക.
 • ബ്രഹ്മ    –     ജ്ഞാനപ്രചാരണം ചെയ്യുന്ന പണ്ഡിതന്മാരേയും മഹത് വ്യക്തികളേയും പരിപോഷിപ്പിക്കുക.
 • ക്ഷത്ര    –     ജനങ്ങളേയും രാഷ്ട്രത്തെയും സംരക്ഷിക്കുകയും, പൊതുജനങ്ങള്‍ക്ക് കഷ്ടതകള്‍ വരുത്തുകയോ സമാജത്തിന്റെ യശസ്സിനു കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന ധൈര്യശാലികളായവരെ പരിപോഷിപ്പിക്കുക.
 • വിശ      –     വാണിജ്യം, വ്യാപാരം എന്നിവ അഭിവൃദ്ധിപ്പെടുത്തി ലോകസാമ്പത്തിക വളര്‍ച്ചക്ക്‌ ഉതകുന്ന പ്രവൃത്തികള്‍ യാതൊരു വിവേചനവും കൂടാതെ ചെയ്യുക.
 • ത്വിഷി   –      സത്യത്തേയും നല്ലഗുണഗണങ്ങളെയും മാത്രം പരിപോഷിപ്പിക്കുക.
 • യശ      –      സത്യമായ നല്ല ഗുണങ്ങളോടുകൂടിയ യശസ്സ് ലോകത്ത് ഉണ്ടാക്കി എടുക്കുവാന്‍ പരിശ്രമിക്കുക.
 • വര്‍ച്ച    –      എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരു നല്ല വിദ്യാഭ്യാസ പദ്ധതി സ്ഥാപിച്ചെടുക്കുക.
 • ദ്രവിണം –     മേല്‍വിവരിച്ച ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ധനസമ്പാദനം ചെയ്യുക. നിലവിലുള്ള സ്വത്തിന്റെ സംരക്ഷണം നടത്തുക. അറിവും നല്ല ഗുണങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ ധനം നിക്ഷേപിക്കാനായി സ്വത്ത്‌ വര്‍ദ്ധിപ്പിക്കുക.
 • ആയു     –     ദീര്‍ഘയുസ്സിനായി പ്രവര്‍ത്തിക്കുക.
 • രൂപം    –     നല്ലതും വൃത്തിയുള്ളതുമായ വസ്ത്രധാരണത്താല്‍ സ്വാഭിമാനം ഉയര്‍ത്തിപിടിക്കുക.
 • നാമം    –     മറ്റുള്ളവരെ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മാതൃകകള്‍ സൃഷ്ടിക്കുക.
 • കീര്‍ത്തി –     സത്യ – ജ്ഞാന പ്രചാരം നടത്തുക. അങ്ങിനെ നമുക്കും സ്വയം കീര്‍ത്തി നേടുക.
 • പ്രാണ അപാന – ശ്വസന പ്രക്രിയയെ നിയന്ത്രിച്ച് അസുഖങ്ങളെ ഇല്ലാതാക്കി ആയുസ്സിനെ വര്‍ദ്ധിപ്പിക്കുക.
 • ചക്ഷു  ശ്രോത്ര  – ജ്ഞാനേന്ദ്രിയങ്ങളുടെ ഉപയോഗത്താല്‍ സത്യത്തെ കണ്ടെത്താനും അസത്യത്തെ തള്ളാനും തുടര്‍ച്ചയായി ശ്രമിക്കുക.
 • പായ രസ        –  പാല്‍, ശുദ്ധ ജലം, ഔഷധികള്‍ തുടങ്ങിയ പാനീയങ്ങളെ കുടിച്ചുകൊണ്ട് ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുക.
 • അന്ന അന്നാദ്യ –  ഔഷധശാസ്ത്രമനുസരിച്ച്  ആരോഗ്യവര്‍ദ്ധകമായി പറയുന്ന നല്ലഭക്ഷണങ്ങള്‍ കഴിക്കുക.
 • ഋതം      –    പരമപിതാവായ ഈശ്വരനെയല്ലാതെമറ്റാരേയും ആരാധിക്കരുത്.
 • സത്യം    –     അറിയുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവും വരുത്താതിരിക്കുക.
 • ഇഷ്ടം    –     മേല്‍ വിവരിച്ച വിശിഷ്ടഗുണങ്ങളിലൂടെ ഏകനായ ഈശ്വരനെ സാക്ഷാത് ക്കരിക്കാനായി ആരാധിക്കാന്‍ ആഗ്രഹിക്കുക.
 • പൂര്‍ത്തം –     മേല്‍ വിവരിച്ച ഇഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ആസൂത്രണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
 • പ്രജ      –     സത്യസന്ധമായ അറിവിനാലും പ്രവൃത്തികളാലും ജങ്ങളെയും പുതുതലമുറയേയും പ്രബുദ്ധരാക്കുക.
 • പശവ    –     മൃഗങ്ങളുടെ ശുശ്രൂഷ നടത്തുക.

മന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘ച’ എന്നതിന് ‘ഇതും’ എന്നാണര്‍ത്ഥം. മുകളില്‍ വിവരിച്ച ഗുണഗണങ്ങള്‍ക്ക് പുറമേ സത്യത്തേയും ജ്ഞാനത്തെയും പ്രചരിപ്പിക്കുന്നതും ജനങ്ങളിലെ ദുഖങ്ങളേയും അനാചാരങ്ങളേയും നശിപ്പിക്കുന്നതുമായ മറ്റേതൊരുഗുണത്തേയും സ്വീകരിക്കണമെന്ന് ഊന്നിപ്പറയുന്നതിനാണ് ഈ പദം വീണ്ടുംവീണ്ടും എടുത്തുപറയുന്നത്.

വേദങ്ങളിലെ മറ്റു മന്ത്രങ്ങളെപ്പോലെ വേദത്തെ അടിസ്ഥാനമാക്കിയുള്ള മറ്റു ഗ്രന്ഥങ്ങളില്‍ കൂടുതല്‍ വിശദമായി മതം അഥവാ ധര്‍മ്മം എന്ന ഈ വിഷയത്തെ വിവരിച്ചിട്ടുണ്ട്. തൈത്തിരീയ ആരണ്യകം 7.9; 11; 10.62, 63; മുണ്ഡകോപനിഷത്ത് 3.1.5, 6; പൂര്‍വ്വമീമാംസ 1.1.2 എന്നീ ഗ്രന്ഥങ്ങളില്‍ ഈശ്വരന്‍ വേദങ്ങളിലൂടെ ഉപദേശിച്ചതാണ്  ധര്‍മ്മമെന്ന  വിശിഷ്ടങ്ങളായ ധര്‍മ്മവിവരണങ്ങള്‍ കാണാവുന്നതാണ്.

(സ്വാമി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷ്യഭൂമികയുടെ വേദോക്ത ധര്‍മ്മ വിഷയമെന്ന അധ്യായത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരണമുണ്ട്. അത് വായിക്കുക. വേദങ്ങളേക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധ മായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.)

വൈശേഷിക ദര്‍ശനം 1.1.2 ധര്‍മ്മത്തിന് നിര്‍വ്വചനം നല്‍കുന്നത് ഇപ്രകാരമാണ് “സര്‍വ്വജഗത്തിനും സന്തോഷവും പരമമായ മോക്ഷവും നല്കുന്നതിലേക്ക് നയിക്കുന്നതെന്തോ അത് മാത്രമാണ് ധര്‍മ്മം”

എല്ലാ മനുഷ്യരും ഈ മതം അഥവാ ധര്‍മ്മത്തെ പിന്തുടരുകയും ഇവക്ക് അനുകൂലമല്ലാത്തതോ അനാവശ്യമായ കൂട്ടിചേര്‍ക്കലുള്ളതോ ആയ ഒന്നിനെയും സ്വീകരിക്കുകയുമരുത്. ഇത് മാത്രമാണ് എല്ലാ മാനവര്‍ക്കും അനുഷ്ടിക്കാവുന്ന മതം. മനുഷ്യര്‍ക്ക്‌ രണ്ടു മതങ്ങള്‍ ഉണ്ടാവരുത്. അതിനാല്‍ മുകളില്‍ വിവരിച്ച ധര്‍മ്മത്തേ സ്വീകരിക്കുക. മറ്റെല്ലാറ്റിനേയും തള്ളിക്കളയുക!

സത്യമേവ ജയതേ!  

The 4 Vedas Complete (English)

The 4 Vedas Complete (English)

Buy Now
Print Friendly

More from Agniveer

Comments

 1. Dilraj p d says

  it is very good concept but it is all not practical .in this Era
  i would like to follow this concept . thanks for your guiding us we are expect more articles

Leave a Reply

Your email address will not be published. Required fields are marked *

 characters available